Monday, October 29, 2012

കണ്ടെത്തലുകള്‍


-->
    കണ്ടെത്തലുകള്‍
    1.പുഴയില്‍ ഷട്ടറിട്ടതിനാലാണ് പുഴ മലിനീകരണം തിരിച്ചറിയാനായത്.
    2.ഷട്ടറിട്ടതുകൊണ്ട് ഉദ്ദേശിച്ചതെന്തെന്നാല്‍ പുഴയ്ക്ക അടുത്തുള്ള കൃഷിയിടങ്ങളില്‍ കടലില്‍ നിന്ന് ഉപ്പുവെള്ളം കയറുന്നത് തടയാനാണ്.
    3.പുഴയ്ക്കടുത്തുള്ളവരും അടുത്തുള്ള സ്ഥാപനങ്ങളും പുഴയിലേക്ക് മലിനജലവും മാലിന്യങ്ങളും ഒഴുക്കി വിടുന്നു.
    4.ഷട്ടറിട്ടപ്പോള്‍ പുഴയുടെ സ്വാഭാവികമായ ഒഴുക്ക് നഷ്ടപ്പെട്ട് കെട്ടിക്കിടക്കാന്‍ തുടങ്ങി. അതോടൊപ്പം മാലിന്യങ്ങളും.
    5.പുഴയിലെ ഒരു ജലസസ്യമാണ് പുഴച്ചേന. ഇത് തിന്നാന്‍ കടലില്‍ നിന്ന് പലതരം മത്സ്യങ്ങള്‍ വരുന്നു.
    6.പുഴ മലിനമായതോടെ പുഴച്ചേന എന്ന ജലസസ്യം അപ്രത്യക്ഷമായി.
    7.അതോടെ കടല്‍മത്സ്യങ്ങളും ഇല്ലാതായി. ഇത് മത്സ്യബന്ധനം ഉപജീവനമാക്കിയവരേ കാര്യമായി ബാധിച്ചു.
    8. പുഴ മലിനമായത് അതിനടുത്തുള്ളവരുടെ വീട്ടിലെ കിണറിന്റെ മലിനീകരണത്തിന് കാരണമായി.
9. 85% ആളുകളും മാലിന്യങ്ങള്‍ അശാസ്ത്രീയമായി കത്തിച്ച് കളഞ്ഞ് പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. മുനിസിപ്പാലിറ്റി മാലിന്യങ്ങള്‍ കൃത്യമായി ശേഖരിക്കാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
10. 84% ആളുകളും കുടിവെള്ളത്തിനായി പുഴയേയാണ് ആശ്രയിക്കുന്നത്.

11. 60% ആളുകളും മാലിന്യങ്ങള്‍ പുഴയിലേക്ക് വലിച്ചെറിയുന്നു.
12.76% ആളുകളും മലിനജലം പുഴയിലേക്ക് ഒഴുക്കി വിടുന്നു.

No comments:

Post a Comment