മാലിന്യസംസ്കരണം
Wednesday, October 31, 2012
Monday, October 29, 2012
ആമുഖം
ആമുഖം
നമ്മുടെ
മണ്ണും ജലവും വായുവും
മലിനമായിക്കൊണ്ടിരിക്കുന്നു.
തെരുവോരങ്ങള്‍
മാലിന്യക്കൂമ്പാരങ്ങള്‍
കൊണ്ട് നിറയുന്നു.
അത്
നീക്കം ചെയ്ത് സംസ്കരിക്കപ്പെടേണ്ടതാണ്
എന്ന ബോധം നമുക്കുണ്ടാകണം.
ഇതിന്
വേണ്ടി സ്ഥാപിക്കപ്പെട്ട
ഒട്ടേറെ സംവിധാനങ്ങള്‍ ഇന്ന്
നിലവിലുണ്ട്.
എന്നാല്‍
ഇതിന്റെ ശ്രമങ്ങള്‍ പൂര്‍ണ്ണമായി
വിജയിക്കുന്നില്ല.
മാലിന്യസംസ്കരണം
ഇവരുടെ മാത്രം ജോലിയാണെന്ന്
നമ്മള്‍ കരുതുന്നു.
തുടര്‍ന്ന്
നമ്മള്‍ മാലിന്യങ്ങള്‍
പുറത്തേക്ക് തള്ളുന്നു.
ഇപ്പോള്‍
നമ്മള്‍ പുഴകളിലേക്കും മറ്റു
ജലാശയങ്ങളിലേക്കും മാലിന്യങ്ങള്‍
തള്ളുന്നു.
ഇത്
തുടരുന്നതോടെ നമുക്ക്
കുടിക്കാന്‍ ജലം കിട്ടാതെ
വരും.
ഈ
പ്രകൃതി വിഭവങ്ങള്‍ നമ്മള്‍
മാത്രം ഉപയോഗിച്ചാല്‍ പോര.
ഒരു
പുതു തലമുറയ്ക്ക് കൂടി അത്
കരുതിവയ്ക്കണം.
മാത്രമല്ല
പരിസരവും നമ്മുടെ ജീവിതത്തേ
നിര്‍ണിക്കുന്ന ഘടകമാണ്.
അതും
മാലിന്യമുക്തമാകണം.
അതിന്
അവ അന്യന്റെ പരിസരത്തോ
പൊതുലസ്ഥലങ്ങളിലോ നിക്ഷേപിക്കരുത്.
വിശാലമായ
അര്‍ത്ഥത്തില്‍ അതെല്ലാം
നമ്മുടെ പരിസരമാണ്.
മാലിന്യനിവാരണത്തിന്
ഗവണ്‍മെന്റും മുന്‍കൈയെടുക്കേണ്ടതാണ്.
നാട്ടുകാരുടേയും
ഗവണ്‍മെന്റിന്റേയും പൂര്‍ണമായ
സഹകരണത്തോടെ മാത്രമേ കേരളത്തേ
ദൈവത്തിന്റെ സ്വന്തം നാടാക്കി
മാറ്റാന്‍ സാധിക്കുകയുള്ളു.
വികസനമെന്ന
ഒരേയൊരു
മുദ്രാവാക്യം
തന്നെയാണ്
മാറിമാറിവരുന്ന
സര്‍ക്കാരുകള്‍
എപ്പോഴും
വലിയ
വായില്‍
വിളിച്ച്
കൂവിയിട്ടുള്ളത്.
കോടികള്‍
മുടക്കിയുള്ള
നിക്ഷേപങ്ങളും
വ്യവസായങ്ങളും
ടൂറിസം
പദ്ധതികളും
മാത്രമല്ല
വികസനം
മാലിന്യവിമുക്തമായ
തെരുവുകളും
വികസനത്തിന്റെ
മുഖമുദ്രയെന്നത്
അധികാരികള്‍
മനസ്സിലാക്കുന്നില്ല.
വൃത്തികെട്ട
ഒരന്തരീക്ഷത്തില്‍
വ്യവസായം
നടത്താനും
ടൂറിസ്റ്റായുമൊക്കെ
തിക്കിത്തിരക്കി
സംരംഭകരും
ജനങ്ങളും
വരുമെന്ന്
കരുതുന്നത്
മൌഢ്യമാണ്.
ഫ്ലാറ്റില്‍
ജീവിക്കുന്നവരെ
മാറ്റി
നിര്‍ത്തി
നോക്കിയാല്‍
രണ്ട് സെന്റ്
ഭൂമിയെങ്കിലും
സ്വന്തമായില്ലാത്തവര്‍
കേരളത്തില്‍ കുറവാണ്.
ഒരു
ചതുരശ്ര
അടി
സ്ഥലമുണ്ടെങ്കില്‍
സ്വന്തം
വീട്ടിലെ
മാലിന്യം
വീട്ടുപറമ്പില്‍ത്തന്നെ
ജൈവവളമാക്കി
മാറ്റാന്‍
സാധിക്കും.
അതിനുതകുന്ന
വിവിധതരം
പദ്ധതികളും
സാങ്കേതിക
വിദ്യകളും
ലഭ്യവുമാണ്.
ചില
വലിയ
ഫ്ലാറ്റ്
സമുച്ചയങ്ങളില്‍
ശമ്പളത്തിന്
ജോലിക്കാരെ
നിയമിച്ച്
എല്ലാ
ഫ്ലാറ്റുകളിലേയും
ജൈവമാലിന്യം
ശേഖരിച്ച്
ഒരുമിച്ച്
വളമാക്കുന്ന
പദ്ധതികള്‍
നടക്കുന്നുണ്ട്.
ഇത്
എല്ലാ
ഫ്ലാറ്റുകളിലും
നിര്‍ബന്ധമായും
നടത്താന്‍
നിബന്ധന
വെക്കേണ്ടത്
സര്‍ക്കാരാണ്.
തിരൂര്‍പുഴയില്‍
ഒരു ദിവസം മത്സ്യങ്ങള്‍
ചത്തുപൊങ്ങിയതോടെയാണ്
തിരൂര്‍പുഴയിലെ മാലിന്യം
ജനങ്ങള്‍ തിരിച്ചറിഞ്ഞത്.
പരിസര
നിവാസികള്‍ കൂടാതെ അടുത്തുള്ള
ഹോട്ടലുകള്‍,
ആശുപത്രികള്‍,
അറവുശാലകള്‍
വ്യവസായങ്ങള്‍ എന്നിവയില്‍
നിന്ന് പുറന്തള്ളുന്ന
മാലിന്യങ്ങള്‍ എന്നിവ പുഴ
വഹിച്ചുകൊണ്ടു വരുന്നു.
ഇത്
ഒഴുകിപ്പോയിരുന്നത്
കടലിലേക്കായിരുന്നു.
എന്നാല്‍
കൂട്ടായി ഓവര്‍ കം ബ്രിഡ്ജ്
വന്നതോടെ വേനല്‍ക്കാലത്ത്
ഷട്ടറിടും.
അത്
വെള്ളത്തിന്റെ സ്വാഭാവികമായ
ഒഴുക്ക് നഷ്ടപ്പെടുത്തി
വെള്ളം കെട്ടിക്കിടക്കും.
അതോടൊപ്പം
മാലിന്യങ്ങളും.
ഇത്
കുറേക്കാലമായി തുടങ്ങിയിട്ട്.
അപ്പോള്‍
ഉണ്ടായിരുന്ന മാലിന്യങ്ങളൊക്കെ
കുറേക്കഴിഞ്ഞപ്പോള്‍ അടിഞ്ഞു.
കൂടാതെ
രാസവസ്തുക്കളും.
അത്
പുഴ വിഷമയമാകാന്‍ കാരണമായി.
പുഴ
വിഷമായത് അവിടത്തെ ആളുകളെ
വലച്ചു.
അവരുടെ
സമരങ്ങളുടെ ഷട്ടര്‍ താല്‍ക്കാലികമായി
തുറന്നു.
അത്
കടലില്‍ നിന്ന് ഉപ്പുവെള്ളം
കയറുന്നതിന് കാരണമായി.
അതോടെ
അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍
ഇളകി പുഴയില്‍ വ്യാപിച്ചു.
പുഴയില്‍
മാലിന്യങ്ങള്‍ കൂടി.
ആ
സമയത്ത് പുഴയില്‍ നിന്ന്
മീന്‍ പിടിച്ചവര്‍ക്ക് രോഗം
ബാധിച്ചു.
തുടര്‍ന്ന്
ഷട്ടര്‍ വീണ്ടും പൂട്ടി.
ഈ
പ്രശ്നത്തോടെ ഇതൊരു
ചര്‍ച്ചാവിഷയമായി.
പുഴയിലെ
മാലിന്യങ്ങളെ പറ്റി അന്വേഷിക്കാന്‍
R.D.O.യും
S.I.യും
മാധ്യമ പ്രവര്‍ത്തകരും കൂടി
ഒരു യാത്ര നടത്തി.
അതുകൂടാതെ
അവര്‍ പുഴയിലെ വെള്ളം പരിശോധിച്ചു.
ഇതില്‍
നിന്നെല്ലാം മനസ്സിലായത്
പുഴയ്ക്കടുത്തുള്ള വ്യവസായങ്ങളില്‍
നിന്ന് വരുന്ന മെര്‍ക്കുറി,
സള്‍ഫേറ്റ്,
നൈട്രേറ്റ്
മുതലായ രാസവസ്തുക്കള്‍
പുഴയില്‍ കലര്‍ന്നിട്ടുണ്ട്.
മാത്രമല്ല,
ആശുപത്രികളില്‍
നിന്ന് വരുന്ന വിസര്‍ജ്ജ്യവസ്തുക്കള്‍
ജലത്തില്‍ കലര്‍ന്നിട്ടുണ്ട്.
ഇത്
നമ്മുടെ ദഹന വ്യവസ്ഥയേ
ബാധിക്കുന്നു.
മെര്‍ക്കുറി
നമ്മുടെ ശരീരത്തില്‍ കലര്‍ന്നാല്‍
അത് തലച്ചോറിനെ ബാധിക്കും.
ഇത്തരം
മാലിന്യങ്ങള്‍ക്ക് പുറമേ
ഇപ്പോള്‍ ഇ-മാലിന്യങ്ങളും
ചേര്‍ന്നിരിക്കുന്നു.
ഇതെല്ലാം
സംസ്കരിക്കാന്‍ ഗവണ്‍മെന്റ്
മുന്‍കൈയ്യെടുക്കേണ്ടതാണ്.
ലക്ഷ്യങ്ങള്‍
ലക്ഷ്യങ്ങള്‍
1.പുഴകളിലെ
മാലിന്യസ്രോതസ്സുകള്‍
കണ്ടെത്തി ഓരോ സ്ഥാപനത്തില്‍
നിന്നും ദിനം പ്രതി
പുറംന്തള്ളപ്പെടുന്ന
മാലിന്യങ്ങളുടെ അളവ് നഗരസഭ
അധികാരികളുമായി അഭിമുഖം
നടത്തി കണ്ടെത്തുക.
2.തെരഞ്ഞെടുക്കപ്പെട്ട
വീടുകളിലെ മാലിന്യ നിര്‍മ്മാര്‍ജ്ജന
രീതികള്‍ പ്രസ്തുത രീതികളെകുറിച്ചുള്ള
അറിവ് എന്നിവ ചോദ്യാവലിയുടെ
സഹായത്തോടെ കണ്ടെത്തുക.
3.നിലവിലുള്ള
മാലിന്യസംസ്ക്കരണ രീതിയില്‍നിന്നും
വിഭിന്നമായി മാലിന്യങ്ങള്‍
പൂര്‍ണ്ണമായും സംസ്ക്കിരിക്കുന്നതിനോ
പുനര്‍ഉപയോഗിക്കുന്നതിനോഉള്ള
ആസൂത്രണം നടത്തുക.
4.ഇതുവഴി
മലിനീകരണത്തില്‍ നിന്ന്
പുഴയേ സംരക്ഷിക്കുക.
5.മാലിന്യസംസ്ക്കരണം
ജൈവവാതകം പോലുള്ള
ഊര്‍ജോല്‍പാദനത്തിനുവേണ്ടി
ഉപയോഗിക്കുന്നതിന്റെയും
വിപണനം നടത്തുന്നതിന്റെയും
സാദ്ധ്യതകള്‍ ചോദ്യാവലിയുടെ
സഹായത്താല്‍ കണ്ടെത്തുക.
6.ജൈവമാലിന്യങ്ങളില്‍
നിന്ന് വെര്‍മി കമ്പോസ്റ്റ്
,
ജൈവവളം,
എന്നിവ
ഉല്‍പാദിപ്പിച്ച് വിപണനം
നടത്തുന്നതിനുള്ള സാദ്ധ്യതകള്‍
കണ്ടെത്തുക.
7.പുനരുപയോഗിക്കാന്‍
കഴിയുന്ന പ്ലാസ്റ്റിക്
മാലിന്യങ്ങള്‍ തരം തിരിച്ച്
വിപണനം നടത്തുന്നതിന്റെ
സാദ്ധ്യതകള്‍ മനസ്സിലാക്കുക.
8.ശക്തമായ
ബോധവല്‍ക്കരണത്തിലൂടെ
ഗാര്‍ഹിക മാലിന്യങ്ങളുടെ
അളവ് കുറക്കുക.
9.പഠനത്തിലൂടെ
കണ്ടെത്തിയ വസ്തുതകളും പരിഹാര
നിര്‍ദ്ദേശങ്ങളും ലഭ്യമായ
സ്ഥിതി വിവരകണക്കുകളുടെ
സഹായത്തോടെ അധികൃതര്‍ക്കുമുമ്പില്‍
വ്യക്തമായി അവതരിപ്പിക്കുക
കുടിവെള്ളത്തില്‍ കാണുന്ന ലവണങ്ങള്‍
-->
കുടി
വെള്ളത്തില്‍ കണ്ടു വരുന്ന
ലവണങ്ങളും -
പ്രശ്നങ്ങളും
ലവണങ്ങള്‍
/
മറ്റുള്ളവ
|
അനുവദനീയമായ
പരമാവധി അളവ്
|
കൂടുതലായാലുള്ള
ദൂഷ്യങ്ങള്‍ /
ആരോഗ്യ
പ്രശ്നങ്ങള്‍
|
pH
|
5.5 – 9.5
|
5.5 ല്‍
കുറഞ്ഞാല്‍ (
അസിഡിറ്റി
കൂടിയാല്‍)
- അള്‍സര്‍
, ആല്‍കലി
സ്വഭാവം -
കാര രുചി
|
Iron
(ഇരുമ്പ്)
|
0.2 ppm
|
അരുചി,
നിറ വ്യത്യാസം
|
Chlorides (
ക്ലോറൈഡുകള്‍)
|
10 – 100
mg/ L
|
രുചി
വ്യത്യാസം,
200ലും
കൂടിയാല്‍ കാപ്പിയില്‍
പോലും രുചി വ്യത്യാസം
|
Nitrates
(നൈട്രേറ്റുകളും,
നൈട്രൈറ്റുകളും)
|
50ppm or 10
mg/ L
|
methanoglobinemia
– നവജാത
ശിശുക്കളില്‍ ഹീമോഗ്ലോബിന്
ഓക്സിജന്‍ വഹിക്കാനുള്ള
ശേഷി കുറയുക (Blue
baby syndrome)
|
Flourides (
ഫ്ലൂറൈഡുകള്‍
)
|
1.5mg / L
|
എല്ല്,
പല്ല്
എന്നിവയുടെ ഫ്ലൂറോസിസ്
|
Carbonates
(കാര്‍ബണേറ്റുകള്‍)
|
Temporary or
permanent hardness – slake formation on heating – അരുചി,
ചൂടാക്കമ്പോള്‍
പാട കെട്ടുക /
അടിയുക.
|
|
Coliform
Bacteria ( കോളി
ഫോം ബാക്ടീരിയ )
|
പകര്‍ച്ച
വ്യാധികള്‍
|
|
Manganese
|
0.05 ppm
|
നിറത്തിലും
രുചിയിലും വ്യത്യാസം
|
Copper
|
3 ppm
|
നിറത്തിലും
രുചിയിലും വ്യത്യാസം
|
Aluminium
|
0.2 ppm
|
ഓര്‍മ്മക്കുറവ്,
ഡിമന്‍ഷ്യ
|
Zinc
|
5 ppm
|
രുചിവ്യത്യാസം
|
Pb
mercury
|
50 micro
gram /L
0.001 mg /L
|
വിഷം
വിഷം
|
നിര്‍ദ്ദേശങ്ങള്‍
നിര്‍ദ്ദേശങ്ങള്‍
- മാലിന്യങ്ങള്‍ ഗവണ്‍മെന്റ് വീടുകളില്‍ നിന്ന് വില കൊടുത്ത് വാങ്ങുക. അതോടെ എല്ലാവരും മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയാതെ ഗവണ്‍മെന്റിന് കൈമാറും. അത് വേര്‍തിരിച്ച് വാങ്ങുകയും ഓരോ തരം മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കുകയും ചെയ്യാം. അതുവഴി ഉല്പാദിപ്പിക്കുന്ന ബയോഗ്യാസ് പാചകത്തിനായി ഉപയോഗിക്കാം. ഗ്യാസിന് വില കൂടിയതിനാല്‍ ജനങ്ങള്‍ ബയോഗ്യാസ് വാങ്ങും.
- മാലിന്യസംസ്കരണത്തിന്റെ ഉല്‍പന്നമായ ജൈവവളം വിപണനം നടത്തുന്നത് കൃഷി വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു.
- വീട്ടില്‍ ഉണ്ടാകുന്ന ജൈവമാലിന്യങ്ങള്‍ വീട്ടില്‍ തന്നെ സംസ്കരിക്കുക.
- മാലിന്യസംസ്കരണത്തോടൊപ്പം മാലിന്യനിയന്ത്രണത്തിലും ശ്രദ്ധിക്കുക.
- പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിച്ച് പ്ലാസ്റ്റിക് ഷ്രെഡ്ഡിംഗ് യൂണിറ്റിലെത്തിക്കുക.
- പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം കുറക്കുക.
- മാലിന്യപ്രശ്നത്തിന്റെ ഗുരുതരാവസ്ഥയേക്കുറിച്ച് ബോധവല്‍ക്കരണം നടക്കുക.
- വൃത്തിയുള്ള കുടുംബം പോലെയാണ് വൃത്തിയുള്ള പരിസരവും എന്ന് മനസ്സിലാക്കുക.
- പ്ലാസ്റ്റിക്കില്‍ നിന്ന് പെട്രോള്‍ ഉല്പാദിപ്പിക്കുന്നത് പെട്രോളിന്റെ വിലവര്‍ദ്ധനയില്‍ നിന്ന് രക്ഷയാകും.
- മാലിന്യങ്ങള്‍ വളമാക്കുമ്പോള്‍ പുറന്തള്ളുന്ന വസ്തുക്കള്‍ ശരിയായി മണ്ണിട്ട് മൂടണം.
- അവ രാസവസ്തുക്കള്‍ കൊണ്ടുണ്ടാക്കിയ ഷീറ്റ് കൊണ്ട് പൊതിഞ്ഞ് കളിമണ്ണ് ക്യാപ്പ് ചെയ്യണം.
കണ്ടെത്തലുകള്‍
-->
കണ്ടെത്തലുകള്‍
1.പുഴയില്‍
ഷട്ടറിട്ടതിനാലാണ് പുഴ
മലിനീകരണം തിരിച്ചറിയാനായത്.
2.ഷട്ടറിട്ടതുകൊണ്ട്
ഉദ്ദേശിച്ചതെന്തെന്നാല്‍
പുഴയ്ക്ക അടുത്തുള്ള
കൃഷിയിടങ്ങളില്‍ കടലില്‍
നിന്ന് ഉപ്പുവെള്ളം കയറുന്നത്
തടയാനാണ്.
3.പുഴയ്ക്കടുത്തുള്ളവരും
അടുത്തുള്ള സ്ഥാപനങ്ങളും
പുഴയിലേക്ക് മലിനജലവും
മാലിന്യങ്ങളും ഒഴുക്കി
വിടുന്നു.
4.ഷട്ടറിട്ടപ്പോള്‍
പുഴയുടെ സ്വാഭാവികമായ ഒഴുക്ക്
നഷ്ടപ്പെട്ട് കെട്ടിക്കിടക്കാന്‍
തുടങ്ങി.
അതോടൊപ്പം
മാലിന്യങ്ങളും.
5.പുഴയിലെ
ഒരു ജലസസ്യമാണ് പുഴച്ചേന.
ഇത് തിന്നാന്‍
കടലില്‍ നിന്ന് പലതരം
മത്സ്യങ്ങള്‍ വരുന്നു.
6.പുഴ
മലിനമായതോടെ പുഴച്ചേന എന്ന
ജലസസ്യം അപ്രത്യക്ഷമായി.
7.അതോടെ
കടല്‍മത്സ്യങ്ങളും ഇല്ലാതായി.
ഇത് മത്സ്യബന്ധനം
ഉപജീവനമാക്കിയവരേ കാര്യമായി
ബാധിച്ചു.
8.
പുഴ മലിനമായത്
അതിനടുത്തുള്ളവരുടെ വീട്ടിലെ
കിണറിന്റെ മലിനീകരണത്തിന്
കാരണമായി.
9.
85% ആളുകളും
മാലിന്യങ്ങള്‍ അശാസ്ത്രീയമായി
കത്തിച്ച് കളഞ്ഞ് പാരിസ്ഥിതിക
പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.
മുനിസിപ്പാലിറ്റി
മാലിന്യങ്ങള്‍ കൃത്യമായി
ശേഖരിക്കാത്തതുകൊണ്ടാണ്
ഇങ്ങനെ സംഭവിക്കുന്നത്.
10.
84% ആളുകളും
കുടിവെള്ളത്തിനായി പുഴയേയാണ്
ആശ്രയിക്കുന്നത്.
11.
60% ആളുകളും
മാലിന്യങ്ങള്‍ പുഴയിലേക്ക്
വലിച്ചെറിയുന്നു.
12.76%
ആളുകളും
മലിനജലം പുഴയിലേക്ക് ഒഴുക്കി
വിടുന്നു.
Sunday, October 28, 2012
Subscribe to:
Posts (Atom)














